ശവസംസ്കാര ശുശ്രൂഷാക്രമം
ദുഃഖസമയത്തേക്കുള്ള ചില വായനകൾ
| ബൈബിൾ ഭാഗം | അധ്യായം / വാക്യങ്ങൾ | വിഷയം |
|---|---|---|
| സങ്കീർത്തനങ്ങൾ | 23, 34, 46, 68, 90 | - |
| ഉല്പത്തി | 23:1–20 | സാറായുടെ മരണം |
| ഉല്പത്തി | 50:1–13 | യാക്കോബിന്റെ മരണം |
| 2 ശമൂവേൽ | 12:16–23 | ദാവീദിന്റെ കുഞ്ഞിന്റെ മരണം |
| 2 രാജാക്കന്മാർ | 4:18–37 | ശൂനേംകാരി സ്ത്രീയുടെ മകൻ |
| ഇയ്യോബ് | 1:1–22 | ഇയ്യോബിന്റെ മക്കൾ |
| യെഹെസ്കേൽ | 37:1–10 | ഉണങ്ങിയ അസ്ഥികൾ |
| ദാനിയേൽ | 12:1–13 | ദാനിയേലിന്റെ ദർശനം |
| മത്തായി | 28:1–20 | കർത്താവിന്റെ പുനരുത്ഥാനം |
| മർക്കൊസ് | 16:1–20 | അതേ വിഷയം |
| ലൂക്കൊസ് | 24:1–50 | അതേ വിഷയം |
| യോഹന്നാൻ | 20:1–20 | അതേ വിഷയം |
| മത്തായി | 9:18–26 | യായീറോസിന്റെ മകൾ |
| മർക്കൊസ് | 5:21–43 | അതേ വിഷയം |
| ലൂക്കൊസ് | 8:40–56 | അതേ വിഷയം |
| ലൂക്കൊസ് | 7:11–17 | നയിൻ പട്ടണത്തിലെ വിധവയുടെ മകൻ |
| ലൂക്കൊസ് | 16:19–31 | ധനവാനും ലാസറും |
| യോഹന്നാൻ | 5:19–29 | നിത്യജീവൻ |
| യോഹന്നാൻ | 11:1–44 | ബേഥാന്യയിലെ ലാസർ |
| യോഹന്നാൻ | 14:1–30 | നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് |
| അപ്പൊ. പ്രവൃത്തി | 9:36–43 | തബീഥാ |
| അപ്പൊ. പ്രവൃത്തി | 20:7–12 | യൂത്തിക്കൊസ് |
| റോമർ | 8:31–39 | ദൈവം നമുക്കനുകൂലമെങ്കിൽ |
| 1 കൊരി. | 15:1–58 | പുനരുത്ഥാനം |
| 2 കൊരി. | 5:1–10 | കൈപ്പണിയല്ലാത്ത നിത്യഭവനം |
| ഫിലിപ്പിയർ | 1:20–30 | ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ |
| 1 തെസ്സലൊനീക്യർ | 4:13–18 | പ്രത്യാശ |
| 2 തിമൊഥെയൊസ് | 4:1–8 | നല്ല പോർ പൊരുതു, ഓട്ടം തികച്ചു |
| എബ്രായർ | 11:1–40 | വിശ്വാസവീരന്മാർ |
| എബ്രായർ | 12:1–13 | സാക്ഷികളുടെ സമൂഹം |
| 1 പത്രൊസ് | 1:1–25 | ജീവനുള്ള പ്രത്യാശ |
| 2 പത്രൊസ് | 3:8–13 | കർത്താവിന്റെ ദിവസം |
| വെളിപ്പാട് | 14:1–16 | സീയോൻ മലയിൽ |
| വെളിപ്പാട് | 21:1–8 | പുതിയ ആകാശവും പുതിയ ഭൂമിയും |
മരണം ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ
"അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു." 2 കൊരിന്ത്യർ 5:10
"അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവേ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു."
ലൂക്കൊസ് 16:26
"ഞാൻ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു; അതു പറഞ്ഞത്: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു." വെളിപ്പാട് 14:13
"ഇതു പറഞ്ഞിട്ട് അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്ന് അവരോടു പറഞ്ഞു. "യോഹന്നാൻ 11:11
"എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും." 1 കൊരിന്ത്യർ 15:52
"തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു." സങ്കീർത്തനങ്ങൾ 116:15
“എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവുമാകുന്നു.” ഫിലിപ്പിയർ 1:21.
“കൂടാരമായ ഞങ്ങളുടെ ഭവനനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നു അറിയുന്നു” 2 കൊരിന്ത്യർ 5:1.
"മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെയൊക്കെയും വിടുവിച്ചു." എബ്രായർ 2:14,15.
“ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ”
1 കൊരിന്ത്യർ 15:22,23.
“നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യുവാനുള്ള നാഴിക വരുന്നു.” യോഹന്നാൻ 5:29.
“യേശു മരിക്കുകയും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെ തന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും. കര്‍ത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കു മുമ്പാകയില്ല എന്നു ഞങ്ങള്‍ കര്‍ത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.”1 തെസ്സലൊനീക്യർ 4:14-15.
"കര്‍ത്താവാകുന്നു താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തിൽനിന്നു ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും, പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരമിച്ച് ആകാശത്തിൽ കര്‍ത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെ ഇരിക്കും” 1 തെസ്സലൊനീക്യർ 4:16-17.

ഒന്നാം ഭാഗം ശുശ്രൂഷാക്രമം
(ഭവനത്തിൽ വെച്ച്)
പ:
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ജ:
ആദി മുതൽ എന്നെന്നേക്കും തന്നെ, ആമേൻ.
പ:
ആകാശവും ഭൂമിയും തൻ്റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാൻ പരിശുദ്ധൻ - പരിശുദ്ധൻ - പരിശുദ്ധൻ - ഉന്നതങ്ങളിൽ സ്തുതി.
ജ:
കര്‍ത്താവിൻ്റെ തിരുനാമത്തിൽ വന്നവനും - വരുവാനിരിക്കുന്നവനും - വാഴ്ത്തപ്പെട്ടവനാകുന്നു - ഉന്നതങ്ങളിൽ സ്തുതി.
പ:
* ദൈവമേ, നീ പരിശുദ്ധനാകുന്നു.
ജ:
* ബലവാനേ, നീ പരിശുദ്ധനാകുന്നു.
പ:
* മരണമില്ലാത്തവനേ, നീ പരിശുദ്ധനാകുന്നു.
ജ:
* ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട മശിഹാ തമ്പുരാനേ, ഞങ്ങളുടെ മേൽ അനുഗ്രഹം ചൊരിയേണമേ.
*(ഇപ്രകാരം മൂന്നു പ്രാവശ്യം ചൊല്ലണം)
പ:
ഞങ്ങളുടെ കര്‍ത്താവേ - ഞങ്ങളുടെ മേൽ അനുഗ്രഹം ചൊരിയേണമേ.
ജ:
ഞങ്ങളുടെ കര്‍ത്താവേ - കൃപ തോന്നി ഞങ്ങളുടെ മേൽ അനുഗ്രഹം ചൊരിയേണമേ.
പ:
ഞങ്ങളുടെ കര്‍ത്താവേ - ഞങ്ങളുടെ പ്രാർത്ഥനയും അപേക്ഷയും കൈക്കൊണ്ട് ഞങ്ങളുടെമേൽ അനുഗ്രഹം ചൊരിയേണമേ.
ജ:
ദൈവമേ, നിനക്കു സ്തുതി
പ:
സൃഷ്ടാവേ, നിനക്കു സ്തുതി
ജ:
പാപികളായ അടിയാരോടു കൃപ ചെയ്യുന്ന മശിഹാ രാജാവേ, നിനക്കു സ്തുതി.
കർത്താവിൻ്റെ പ്രാർത്ഥന (മത്തായി 6:9-13)
പ:
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
ജ:
നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിൻ്റെ രാജ്യം വരേണമേ; നിൻ്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ - ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ - ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ; രാജ്യവും ശക്തിയും മഹത്വവും - എന്നേക്കും നിനക്കുള്ളതല്ലോ. ആമേൻ.
പ്രാരംഭ പ്രാര്‍ത്ഥന
പ:
“ഞാൻ തന്നെ പുനരുദ്ധാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും; ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കില്ല” എന്ന് ഞങ്ങൾക്ക് ഉറപ്പു നൽകിയിരുന്ന കര്‍ത്താവേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു. ജീവകരമായ അവിടത്തെ വാഗ്ദത്തങ്ങളോർത്തു തിരുനാമത്തെ ഞങ്ങൾ വാഴ്ത്തുന്നു. മരണത്തിനുപോലും ഞങ്ങളെ നിൻ്റെ സ്നേഹത്തിൽനിന്ന് അകറ്റുവാൻ സാധ്യമല്ലായ്കയാൽ നിനക്കു സ്തുതി.
ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങൾ ബലഹീനരും, വിശ്വാസത്തിൽ കുറവുള്ളവരുമാകയാൽ, അഗ്നിശോധനയിൽ തോറ്റുപോകാതെ നിൻ്റെ ബലമുള്ള കൈകളാൽ ഞങ്ങളെ താങ്ങിക്കൊള്ളേണമേ. കര്‍ത്താവേ, ഞങ്ങളുടെ സങ്കടങ്ങളുടെയും നിരാശകളുടെയും സന്ദർഭങ്ങളെ പ്രത്യാശയുടെയും ധൈര്യത്തിൻ്റെയും അവസരങ്ങളായി നീ രൂപാന്തരപ്പെടുത്തേണമേ.
സ്നേഹം നിറഞ്ഞ പിതാവേ, ഭാരപ്പെട്ടും ദുഃഖിച്ചുമിരിക്കുന്ന ഈ നിൻ്റെ മക്കളെയും സകല ബുദ്ധിയെയും കവിയുന്ന ദൈവീകസമാധാനത്താൽ സമാശ്വസിപ്പിക്കേണമേ. ഈ ലോകത്തിലെ ഞങ്ങളുടെ ബന്ധങ്ങൾ താൽക്കാലികമാകുന്നുവല്ലോ; ഞങ്ങൾക്ക് ഇവിടെ സ്ഥിരമായ വാസവും വാസസ്ഥലവുമില്ലല്ലോ. എന്നാൽ ഞങ്ങൾ ദൈവത്തിൻ്റെ മക്കളാകയാൽ സ്വര്‍ഗ്ഗീയ പൗരത്വത്തിൻ്റെ പ്രത്യാശ ഞങ്ങൾക്കുണ്ട്. ഈ ലോകം ദൈവജനങ്ങൾക്ക് യോഗ്യമല്ലല്ലോ. നീ ലോകത്തെയും മരണത്തെയും ജയിച്ചവനാകയാൽ ഞങ്ങൾക്കും ആ ജയത്തിൽ നീ അവകാശം നൽകിയിരിക്കുന്നു. ഈ സന്തോഷകരമായ അറിവോടുകൂടി പകലുളളപ്പോൾ അയച്ചവൻ്റെ വേല തികച്ചുകൊണ്ടു, പ്രത്യാശയോടുകൂടി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. “കര്‍ത്താവു തന്നു, കര്‍ത്താവെടുത്തു, കര്‍ത്താവിൻ്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.” എന്നു പറഞ്ഞ് ദൈവഹിതത്തിന് കീഴ്പ്പെട്ടിരിക്കാൻ ഞങ്ങളെ സഹായിക്കേണമേ. മരണത്തെയും പാതാളത്തെയും തോല്പിച്ചു ഞങ്ങൾക്ക് ഉയിർപ്പിൻ്റെയും നിത്യജീവൻ്റെയും പ്രത്യാശ ദാനം ചെയ്തിരിക്കുന്ന പ്രിയ രക്ഷകൻ്റെ നാമത്തിൽ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമാറാകേണമേ.

ആമേൻ
പ:
ഏകമനുഷ്യനാൽ പാപവും, പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്യുകയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു. റോമർ 5:12.
ജ:
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തൻ്റെ പ്രാണനെ പാതാളത്തിൻ്റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരുളളൂ? സങ്കീ. 89:48.
പ:
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂ പോലെ വിടർന്നു പൊഴിഞ്ഞു പോകുന്നു. നിലനിൽക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. ഇയ്യോ. 14:1,2.
ജ:
പാപത്തിൻ്റെ ശമ്പളം മരണമത്രേ; ദൈവത്തിൻ്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ. റോമർ 6:23.
പ:
ജഡത്തിൻ്റെ ചിന്ത മരണം; ആത്മാവിൻ്റെ ചിന്തയോ ജീവനും സമാധാനവും തന്നെ. റോമ. 8:6.
ജ:
തൻ്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാകുന്നു. സങ്കീ. 116:15.
പ:
ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കര്‍ത്താവായ യഹോവയ്ക്കുള്ളവ തന്നെ. സങ്കീ. 68:20.
ജ:
ഞാൻ അവരെ പാതാളത്തിൻ്റെ അധീനതയിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിൻ്റെ ബാധകൾ എവിടെ? പാതാളമേ, നിൻ്റെ സംഹാരം എവിടെ? ഹോശേ. 13:14.
പ:
അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കര്‍ത്താവു സകല മുഖങ്ങളിലും നിന്നു കണ്ണുനീര് തുടക്കുകയും, തൻ്റെ ജനത്തിൻ്റെ നിന്ദ സകല ഭൂമിയിൽനിന്നും നീക്കിക്കളകയും ചെയ്യും. യെശയ്യാ. 25:8.
ജ:
മരിക്കുന്നവൻ്റെ മരണത്തിൽ എനിക്കിഷ്ടമില്ല എന്ന് യഹോവയായ കര്‍ത്താവിൻ്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനം തിരിഞ്ഞു ജീവിച്ചുകൊൾവിൻ. യെഹെ. 18:32.
പ:
എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയർത്തിരിക്കുന്നു. 1കൊരി. 15:20.
ജ:
ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു; എൻ്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. യോഹ. 5:25.
പ:
ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു; മരിച്ചവർ ദൈവപുത്രൻ്റെ ശബ്ദം കേൾക്കുകയും, കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. യോഹ. 5:25.
ജ:
ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറയിലുള്ളവർ എല്ലാവരും അവൻ്റെ ശബ്ദം കേട്ടു നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യുവാനുള്ള നാഴിക വരുന്നു. യോഹ. 5:28,29.
പ:
മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകുകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. എബ്രായർ. 2:14.
ജ:
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. വെളി. 21:5.
പ:
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ, ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നും നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു. റോമർ 8:37-39.
ജ:
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്ത്യമായതു അമർത്വത്തെയും ധരിക്കുമ്പോൾ മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിൻ്റെ ജയം എവിടെ? ഹേ മരണമേ, നിൻ്റെ വിഷമുള്ളത് എവിടെ? 1കൊരി. 15:54,55.
പ്രാർത്ഥന
പ:
ഞങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവേ, അവിടുത്തെ വാഴ്ത്തപ്പെട്ട പുത്രനായ യേശുക്രിസ്തു ലാസറിൻ്റെ കല്ലറയ്ക്കൽ കണ്ണുനീർ വാർത്തവനാണല്ലോ. ഇപ്പോൾ കണ്ണുനീരിലും മനോവ്യസനത്തിലുമിരിക്കുന്ന ഈ നിൻ്റെ മക്കളെ നിൻ്റെ ആർദ്രതയോടുകൂടെ കടാക്ഷിക്കേണമേ. കർത്താവേ, കൃപ നിറഞ്ഞ സ്വാന്തനങ്ങളാൽ അവരെ സമാശ്വസിപ്പിക്കേണമേ. ദൈവത്തെ സ്നേഹിക്കുന്നവർക്ക് സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു എന്നു അവരെ ഗ്രഹിപ്പിക്കേണമേ. അവിടുത്തെ പിതൃസ്നേഹത്തെപ്പറ്റിയും കരുതലിനെക്കുറിച്ചും അവര്‍ക്കു വര്‍ദ്ധമാനമായ നിശ്ചയവും വിശ്വാസവും ഉറപ്പും നൽകേണമേ. ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞങ്ങളുടെ പ്രാര്‍ത്ഥന കേൾക്കുമാറാകണമേ.
ജ:
ആമേൻ.
90-ാം സങ്കീര്‍ത്തനം
പ:
കര്ത്താാവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു.
ജ:
പര്‍വ്വതങ്ങള്‍ ഉണ്ടായതിനും, നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിനു മുമ്പെ, നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
പ:
നീ മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു.
ജ:
ആയിരം സംവത്സരം നിൻ്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രം ഇരിക്കുന്നു.
പ:
നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കം പോലെത്രേ; അവര്‍ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെയാകുന്നു.
ജ:
അതു രാവിലെ തഴച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
പ:
ഞങ്ങൾ നിൻ്റെ കോപത്താൽ ക്ഷയിച്ചും നിൻ്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു.
ജ:
നീ ഞങ്ങളുടെ അകൃത്യങ്ങളെ നിൻ്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിൻ്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
പ:
ഞങ്ങളുടെ നാളുകളൊക്കെയും നിൻ്റെ ക്രോധത്തിൽ കഴിഞ്ഞുപോയി, ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീര്‍പ്പുപോലെ കഴിക്കുന്നു.
ജ:
ഞങ്ങളുടെ ആയുഷ്ക്കാലം എഴുപതു സംവത്സരം; ഏറേയായാൽ എൺപതു സംവത്സരം; അതിൻ്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതുവേഗം തീരുകയും ഞങ്ങൾ പറന്നുപോകുകയും ചെയ്യുന്നു.
പ:
നിൻ്റെ കോപത്തിൻ്റെ ശക്തിയെയും, നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിൻ്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
ജ:
ഞങ്ങൾ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
പ:
യഹോവേ, മടങ്ങി വരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
ജ:
കാലത്തുതന്നെ ഞങ്ങളെ നിൻ്റെ ദയകൊണ്ടു തൃപ്തിരാക്കണേ; എന്നാൽ ഞങ്ങളുടെ ആയുഷ്ക്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
പ:
നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങള്‍ക്കും, ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
ജ:
നിൻ്റെ ദാസന്മാര്ക്ക് നിൻ്റെ പ്രവൃത്തിയും അവരുടെ മക്കള്‍ക്കു നിൻ്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
പ:
ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കി തരേണമേ.
ജ:
അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ.
പ:
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ജ:
ആദി മുതൽ എന്നെന്നേക്കും തന്നെ. ആമേൻ.
പ:
“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” എന്ന് അരുളിയ കർത്താവേ, ആകുലമാനസരെയും ചിന്താഭാരമുള്ളവരെയും തൃക്കരങ്ങളിൽ ഭരമേല്പിക്കുന്നു. സകല ബുദ്ധിയെയും കവിയുന്ന നിൻ്റെ സമാധാനത്താൽ അവർക്കു സമാധാനം നൽകേണമേ. രോഗവും ദാരിദ്ര്യവും നിമിത്തം സങ്കടത്തിലായവർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രകൃതിക്ഷോഭത്താലും പെട്ടെന്നുള്ള ആപത്തുകളാലും കഷ്ടത്തിലായിരിക്കുന്നവരെ കർത്താവേ, നീ കടാക്ഷിക്കേണമേ. സ്നേഹിക്കുന്നവരുടെ വേർപാടു നിമിത്തം മനസ്സു കലങ്ങിയിരിക്കുന്നവരെ കരുണയോടെ നോക്കേണമേ. പരീക്ഷയ്ക്കായി സംഘടിപ്പിച്ചിരിക്കുന്ന അഗ്നിശോധനയിൽ ആരും അതിശയിച്ചുപോകരുതേ; ഹൃദയം കഠിനപ്പെടുകയും വിശ്വാസം ബലഹീനമാകുകയുമരുതേ. ദുഃഖത്തിൽ ഇരിക്കുന്ന ഈ നിൻ്റെ മക്കളെ ആശ്വസിപ്പിക്കേണമേ. പ്രത്യാശയില്ലാത്തവരെപ്പോലെ ഞങ്ങൾ ദുഃഖിച്ചുപോകാതെ, നിൻ്റെ സമാധാനത്താൽ ഞങ്ങളെ നിറച്ച് ആശ്വസിപ്പിക്കുകയും ചെയ്യേണമേ. “എൻ്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം തരുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്; ഭ്രമിക്കയുമരുത്.” എന്നു അരുളിച്ചെയ്ത പ്രിയ രക്ഷകൻ്റെ നാമത്തിൽ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമാറാകണമേ.
ജ:
ആമേൻ.
ഗീതം
പ:
മണ്മയനായ ആദാമിൻ - മക്കൾക്കു പുനരുത്ഥാനം
വാഗ്ദാനം തൻ കൃപയാലെ ചെയ്തവനാം മശിഹാ നാഥാ
ജീവൻ നൽകും നിൻ മരണത്തെ - ഞങ്ങൾ ശ്ലാഖിച്ചീടട്ടെ
നിന്നുടെ പുനരുത്ഥാനത്തെ ഞങ്ങൾ സ്തുതിക്കയും ചെയ്യുന്നു
വാഗ്ദാനം തൻ കൃപയാലെ ചെയ്തവനാം മശിഹാ നാഥാ
ജീവൻ നൽകും നിൻ മരണത്തെ - ഞങ്ങൾ ശ്ലാഖിച്ചീടട്ടെ
നിന്നുടെ പുനരുത്ഥാനത്തെ ഞങ്ങൾ സ്തുതിക്കയും ചെയ്യുന്നു
പ:
ആദാമിൻ്റെ സകല മക്കളുടെയും ജീവൻ്റെമേലും മരണത്തിൻ്റെമേലും അധികാരമുള്ള ഞങ്ങളുടെ മ്ശിഹാതമ്പുരാനേ, നിൻ്റെ മഹത്വപ്രത്യാശയുടെ ദിവസത്തിൽ ഞങ്ങളോടു കരുണയുണ്ടാകേണമേ.
Allenkil
പ:
തന്നുടെ കണ്ണുകളിൽ മുന്നിൽ - സകലവും മുഴുവൻ വെളിവായും
പരസ്യമായുമിരിക്കുന്ന കരുണാനിധിയാം കർത്താവേ
നിൻശ്രേഷ്ഠത്വമുദിക്കുന്ന ആ ദിവസത്തിൽ ഞങ്ങളുടെ
കുറ്റം, പാപം എന്നിവകൾ വെളിപ്പെടുത്തീടരുതേ നാഥാ.
പരസ്യമായുമിരിക്കുന്ന കരുണാനിധിയാം കർത്താവേ
നിൻശ്രേഷ്ഠത്വമുദിക്കുന്ന ആ ദിവസത്തിൽ ഞങ്ങളുടെ
കുറ്റം, പാപം എന്നിവകൾ വെളിപ്പെടുത്തീടരുതേ നാഥാ.
പ:
ഓരോരുത്തനും അവനവൻ്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകുന്ന നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവേ, ഞങ്ങളുടെ കൂറ്റങ്ങൾ മായിക്കുകയും ഞങ്ങളുടെ അന്യായങ്ങൾ കഴുകിക്കളകയും നിൻ്റെ നീതി വസ്ത്രം ഞങ്ങളെ ധരിപ്പുകയും ചെയ്യേണമേ.
പ:
ഓരോപ്രവൃത്തിക്കൊത്തപോൽ - പകരം നൽകും മിശിഹായേ ,
കൂറ്റങ്ങളെ നീ മായിച്ചു - അന്യായങ്ങളെ കഴുകേണമേ .
നിൻ മഹിമയ്ക്കു ചേരുന്ന വെണ്ണിലയങ്കി അടിയാരെ
ധരിപ്പിക്കണമേ എന്നേക്കും ന്യായാധിപനാം മിശിഹായെ
കൂറ്റങ്ങളെ നീ മായിച്ചു - അന്യായങ്ങളെ കഴുകേണമേ .
നിൻ മഹിമയ്ക്കു ചേരുന്ന വെണ്ണിലയങ്കി അടിയാരെ
ധരിപ്പിക്കണമേ എന്നേക്കും ന്യായാധിപനാം മിശിഹായെ
പ:
പ്രകാശത്തിൻ്റെ മക്കളേ, നിങ്ങളെല്ലാവരും ഉണർന്നെഴുന്നേറ്റ് ഉന്നതത്തിലെ മണവാളനോടുകൂടെ മണവറയിൽ പ്രവേശിപ്പാൻ നിങ്ങളുടെ ദീപങ്ങളെ തെളിയിച്ചു അവൻ്റെ എതിരേൽപ്പിനായി ഒരുങ്ങി കൊൾവിൻ.
പ:
ദിവ്യവെളിച്ചത്തിൽ സുതരെ - നിങ്ങളുണർന്നെഴുന്നേറ്റിട്ടു
ഉന്നത മണവാളനുമായി - മണവറയിൽ പ്രവേശിപ്പാൻ
നിങ്ങൾ ദീപയഷ്ടികളെ നന്നായി തെളിയിച്ചിട്ടവനെ
എതിരേൽപ്പാനായി വേഗത്തിൽ ഒരുങ്ങിക്കൊണ്ടു പുറപ്പെടുവിൻ
ഉന്നത മണവാളനുമായി - മണവറയിൽ പ്രവേശിപ്പാൻ
നിങ്ങൾ ദീപയഷ്ടികളെ നന്നായി തെളിയിച്ചിട്ടവനെ
എതിരേൽപ്പാനായി വേഗത്തിൽ ഒരുങ്ങിക്കൊണ്ടു പുറപ്പെടുവിൻ
പ:
ലാസറിനെ മരിച്ചവരുടെ ഇടയിൽനിന്ന് വിളിച്ച് ഉയിർത്തെഴുന്നേൽപ്പിച്ച ആ ശബ്ദം വിശ്വാസികളെ അവരുടെ കല്ലറകളിൽനിന്ന് വിളിച്ചു ഉയിർത്തെഴുന്നേൽപ്പിക്കും
പ:
തൻ സഖിയായ ലാസാറിനെ-
മരണത്തിൽനിന്നുയർപ്പിച്ച
ആ ശബ്ദം വിശ്വാസികളെ
കബറിൽ നിന്നെഴുന്നേൽപ്പിക്കും.
മരണത്തിൽനിന്നുയർപ്പിച്ച
ആ ശബ്ദം വിശ്വാസികളെ
കബറിൽ നിന്നെഴുന്നേൽപ്പിക്കും.
പ:
സകല സൃഷ്ടികളുടെയും രാജാവും, സകല രഹസ്യങ്ങളും പരസ്യമായി കാണുന്നവനുമായ കർത്താവേ നിൻ്റെ കരുണ ഞങ്ങൾക്ക് കാലാവരായിരിക്കേണമേ. നിൻ്റെ ചി റകിൻകീഴിൽ ഞങ്ങളെ മറച്ചുകൊള്ളേണമേ.
പ:
രഹസ്യങ്ങൾ വെളിവായ്ക്കാണും
സൃഷ്ടാവാം - മ്ശിഹാരാജാ
കരുണയോടെ ചിറകിൻകീഴിൽ
ഞങ്ങളെ - മറച്ചരുളീടേണമേ.
സൃഷ്ടാവാം - മ്ശിഹാരാജാ
കരുണയോടെ ചിറകിൻകീഴിൽ
ഞങ്ങളെ - മറച്ചരുളീടേണമേ.
പ:
ഉന്നതത്തിലെ രാജാവ് തൻ്റെ സര്വ്വസൈന്യങ്ങളുമായി വെളിപ്പെടുമ്പോൾ, അറുക്കപ്പെട്ട കുഞ്ഞാടിൻ്റെ രക്തത്തിൽ കുളിച്ചിട്ടുള്ള എല്ലാവരും അവൻ്റെ മുൻപിൽ മുഖപ്രസാദത്തോടെ നിൽക്കും.
പ:
ഉന്നതരാജൻ സൈന്യവുമായ്
ഉദിക്കുമ്പോൾ കുഞ്ഞാട്ടിൻ്റെ
രക്തത്തിൽ കുളിച്ചവരെല്ലാം
തിരുമുമ്പിൽ നിന്നിടുമേ.
ഉദിക്കുമ്പോൾ കുഞ്ഞാട്ടിൻ്റെ
രക്തത്തിൽ കുളിച്ചവരെല്ലാം
തിരുമുമ്പിൽ നിന്നിടുമേ.
പ:
ത്രിത്വത്തിൻ്റെ രഹസ്യമായിരിക്കുന്ന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും വന്ദനവും പുകഴ്ചയും നാം
കരേറ്റണം.
പ:
ത്രിത്വ രഹസ്യമായുള്ള
പിതൃ പുത്രാത്മാക്കൾക്കെന്നും
സ്തുതിയും വന്ദനവും പുകഴും
ഉന്നതിയും നാം ഏറ്റേണം.
പിതൃ പുത്രാത്മാക്കൾക്കെന്നും
സ്തുതിയും വന്ദനവും പുകഴും
ഉന്നതിയും നാം ഏറ്റേണം.
പ്രാർത്ഥന
പ:
ജീവനുള്ളവനും, ജീവൻ പ്രദാനം ചെയ്യുന്നവനും, മരിച്ചവർക്ക് ഉയിർപ്പിൻ ജീവനെ വാഗ്ദാനം ചെയ്തവനുമായ ഞങ്ങളുടെ മശിഹാ രാജാവേ, നിനക്കു സ്തുതി നിനക്കു സ്തോത്രം. നീ ഞങ്ങളുടെ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന രശ്മിയും, ഞങ്ങളുടെ മരണത്തെ ജയിച്ചു മരണ ഭീതിയിൽ നിന്ന് ഞങ്ങളെ വിടുവിച്ച് പാതാളത്തിൻ്റെ ശക്തിയെ തകർത്തിരിക്കുന്ന ജയവീരനുമാകയാൽ ഞങ്ങൾ നിന്നെ വാഴ്ത്തിപുകഴ്ത്തുന്നു. സ്തുതിയും ബഹുമാനവും ആധിപത്യവും എന്നെന്നേക്കും നിനക്കു യോഗ്യമായിരിക്കുന്നു.
ജ:
ആമേൻ
പ:
കരുണയുള്ള കര്‍ത്താവേ, മനസ്സലിവുകളുടെ പിതാവേ, ദുഃഖിച്ചും വിഷാദിച്ചിമിരിക്കുന്ന ഞങ്ങളെയും പ്രത്യേകിച്ച് ഈ കുടുംബത്തിലുള്ള എല്ലാവരെയും നിൻ്റെ കരുണകളുടെ ബഹുത്വത്താൽ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുമാറാകേണമേ. ഇവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരിനെയും, ഇവരുടെ ഹൃദയങ്ങളിൽനിന്ന് അതിവേദനയേയും നീക്കിക്കളയേണമേ.
ആകുലചിന്തയില്ലാത്ത സമാധാനത്താൽ ഇവര്‍ക്കു സമാധാനം നൽകേണമേ. ആശ്വാസമില്ലാത്ത മനോവ്യസനത്തിൽനിന്നു ഇവരെ വിടുവിക്കേണമേ. തീരാത്തദുഃഖത്തിൽ ഇവര്‍ വീണുപോകാതെ ദൈവീകമായ പ്രത്യാശയാൽ ഇവരെ നിറച്ചു കൊള്ളേണമേ. കഷ്ടങ്ങളാല് അനുസരണം പഠിച്ചവരായ വിശുദ്ധന്മാർക്കുള്ള പൂർണ്ണതയിലേക്ക് ഇവരെ നടത്തേണമേ. പ്രത്യാശയില്ലാത്ത ജാതികളെപ്പോലെ, തങ്ങളുടെ ദുഃഖത്തിൽ നിരാശപ്പെടാതെ, നിന്നിലുള്ള വിശ്വാസവും ആശ്രയവുംകൊണ്ട് ഇവര്‍ സമാധാനവും ധൈര്യവും പ്രാപിക്കുമാറാകേണമേ.
കര്‍ത്താവേ, ഞങ്ങളുടെ ഇഹലോകവാസത്തിനു നീ അവസാനം വരുത്തുമ്പോൾ, സന്തോഷകരമായ യാത്രയ്ക്ക് ഞങ്ങളെ ഒരുക്കമുള്ളവരാക്കേണമേ. നിൻ്റെ സന്നിധിയിൽ ലജ്ജ കൂടാത്ത നിലയ്ക്ക് ഞങ്ങള്‍ യോഗ്യരായി കാണപ്പെടേണമേ. അവിടെ നിന്നെ സ്തുതിക്കുവാൻ ഞങ്ങള്‍ യോഗ്യരായി ഭവിക്കുകയും ചെയ്യേണമേ. ആയതെല്ലായ്പ്പോഴും തന്നെ.

കര്‍ത്താവേ, ഈ ആയുസ്സിൻ്റെ അനിത്യതയെക്കുറിച്ചുള്ള ഓർമ്മ എപ്പോഴും ഞങ്ങളെ ഭരിക്കേണമേ. ഈ ലോകത്തിൽ ഞങ്ങള്‍ അന്യരും പരദേശികളുമാണെന്നും ഞങ്ങളുടെ നിത്യവാസസ്ഥലം സ്വര്ഗ്ഗത്തിലാണെന്നുമുള്ള ബോധംകൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ. ഞങ്ങളുടെ പിതാവേ, നീ ഞങ്ങളെ എപ്പോൾ വിളിച്ചാലും, ഈ ലോകത്തെ വിട്ടുപിരിഞ്ഞ് സ്വര്ഗ്ഗകനാനിലേക്കു പുറപ്പെടുവാൻ ഒരുക്കമുള്ളവരും കാത്തിരിക്കുന്നവരായി കാണപ്പെടുമാറാകേണമേ. യേശു മശിഹാമൂലം ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമാറാകേണമേ.
ജ:
ആമേൻ.
പ:
എൻ്റെ സഹോദരന്മാരെ, ഇന്ന് നാം എവിടെയാകുന്നു എന്നും, നാളെ നാം എവിടെയായിരിക്കുമെന്നും ഓര്‍ത്തു കൊൾവിൻ. ഇന്ന് നാം നമ്മുടെ ഭവനങ്ങളിലിരിക്കുന്നു; പ്രവർത്തിക്കുന്നു; സംസാരിക്കുന്നു. നാളെയോ, ശവക്കുഴികളിൽ മൗനമുള്ളവരായിത്തീരുന്നു. ദിവസന്തോറും ഇതോർക്കുന്ന മനുഷ്യൻ ഭാഗ്യവാനാകുന്നു.
സഹോദരന്മാരെ, ധനവും സൗന്ദര്യവും ശ്രേഷ്ഠാധികാരവുമായ സകലവും അഴിഞ്ഞ് ഒന്നുമില്ലാത്തതുപോലെ മാഞ്ഞു പോകുന്നു. നീക്കം വരാത്ത അധികാരമുള്ളവൻ വാഴ്ത്തപ്പെട്ടവനാകുന്നു.
മരിച്ചവരെ ഉയര്‍പ്പിക്കുകയും പുനരുദ്ധാനത്തിൽ അവരുടെ ശരീരങ്ങളെ മഹത്വം ധരിപ്പിക്കുകയും ചെയ്യുന്ന മശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു.

ഹാ! മരിച്ചവര്‍ക്കു-പുനര്‍ജീവൻ അടുത്തല്ലോ
ദുഃഖിക്കേണ്ടോ-ദേഹനാശത്തിങ്കൽ
നമ്മളെ സൃഷ്ടിച്ചോൻ-ദേഹത്തെ ഉയിര്‍പ്പിച്ച്
പ്രവൃത്തിക്കൊത്തപോൽ-നീതിയായ് ഫലമേകും
മരിച്ചവരിടയിൽ നീ താഴ്ത്തപ്പെട്ടല്ലോ,
പാതാളത്തിൽ നീ യാത്ര ചെയ്തല്ലോ,
ആദാമിൻ സുതരെ നീ ഉയിര്പ്പിപ്പാനെത്തുമ്പോൾ
നിന്നിൽ വിശ്വസിച്ചവരാമടിയാരെയുയർപ്പിക്ക .

ഞങ്ങളുടെ കര്‍ത്താവായ കര്‍ത്താവേ, നിന്നെ ഞങ്ങൾ നോക്കി വിളിക്കുന്നു. ഞങ്ങളുടെ സഹായത്തിനായി വരേണമേ. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ.
പുനരുത്ഥാന ദിവസത്തിൽ മരിച്ചവരെ ശവക്കുഴികളിൽനിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് അവരെ വെള്ളനിലയങ്കി ധരിപ്പിക്കുന്നവനായുള്ളാവേ, നിനക്കു സ്തുതി.
മണ്ണിൽനിന്ന് ആദാമിനെ മെനഞ്ഞുണ്ടാക്കിയ പിതാവിന് സ്തുതി. കുരിശിലെ കഷ്ടാനുഭവങ്ങളാൽ അവനെ വീണ്ടെടുത്ത പുത്രനു വന്ദനം; അവസാനത്തിൽ എഴുന്നെള്ളി അവനെ ഉയിര്‍പ്പിക്കുകയും പുനരുത്ഥാന നാളിൽ അവനെയും അവൻ്റെ സന്താനങ്ങളെയും മഹത്വം ധരിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനു സ്തോത്രവും ഉണ്ടായിരിക്കട്ടെ.

ലേഖനം
ശുശ്രു:
അപ്പൊസ്തലനായ വിശുദ്ധ പൗലോസ് കൊരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം 15-ാം അദ്ധ്യായം 12 മുതൽ 19 വരെയുള്ള വാക്യങ്ങൾ.
ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥയ്ക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം; നിങ്ങളുടെ വിശ്വാസവും വ്യർഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിനു കള്ളസ്സാക്ഷികൾ എന്നുവരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
ജ:
നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിൻ്റെ രാജ്യം വരേണമേ; നിൻ്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ - ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ - ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ; രാജ്യവും ശക്തിയും മഹത്വവും - എന്നേക്കും നിനക്കുള്ളതല്ലോ. ആമേൻ.
ആശീര്‍വ്വാദം
പ:
സകല ബുദ്ധിയേയും കവിയുന്നതായ ദൈവത്തിൻ്റെ സമാധാനം ദൈവത്തെയും അവൻ്റെ പുത്രനും നമ്മുടെ രക്ഷിതാവുമായ യേശുമിശിഹായെയും കുറിച്ചുള്ള അറിവിലും സ്നേഹത്തിലും നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും കാക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിൻ്റെ കൃപയും അനുഗ്രഹവും ആശ്വാസവും നമ്മോടുകൂടെയും നമ്മുടെ മറച്ച്, സകല നന്മകൾക്കും നമ്മെ യോഗ്യതയുള്ളവരാക്കിത്തീർക്കുകയും ചെയ്യുമാറാകട്ടെ.
ജ:
ആമേൻ.
(വീട്ടിൽവെച്ചുള്ള ശുശ്രൂഷ അവസാനിച്ച് മൃതശരീരം വീട്ടിൽനിന്ന് പള്ളിയിലേക്ക് കൊണ്ടുപോകുന്നു. യാത്രയിൽ ഗീതങ്ങളും വാക്യങ്ങളും സമയോചിതമായി ചൊല്ലുന്നു)
രണ്ടാംഭാഗം ശുശ്രൂഷാക്രമം
(ആരാധനാലയത്തിൽ വെച്ച്)
പ:
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ജ:
ആദി മുതൽ എന്നെന്നേക്കും തന്നെ, ആമേൻ.
പ്രാരംഭ പ്രാര്‍ത്ഥന
പ:
മനസ്സലിവുള്ള പിതാവും, സര്‍വ്വ ആശ്വാസത്തിൻ്റെയും ഉല്പത്തിസ്ഥാനവുമായ ദൈവമേ, മരണത്തിന് വിധേയരായിതീർന്ന മനുഷ്യവര്‍ഗ്ഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിച്ചു രക്ഷിപ്പാന്‍ സ്വന്തപുത്രനെ ഞങ്ങൾക്കുവേണ്ടി മരണത്തിന് ഏൽപ്പിച്ചുകൊടുത്ത നിൻ്റെ മനുഷ്യസ്നേഹത്തെയോർത്തു ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. സ്വന്തമരണത്താൽ മരണത്തിൻ്റെ ശക്തിയെ തകർക്കുകയും പാതാളത്തിൻ്റെ ഭയകരത്വത്തെ മാറ്റിക്കളകയും ചെയ്ത ഞങ്ങളുടെ രക്ഷിതാവേ, നിന്നെ ഞങ്ങൾ വാഴ്ത്തി പുകഴ്ത്തുന്നു. നിൻ്റെ ഉയര്ത്തെഴുന്നേല്പിനാൽ ഞങ്ങൾക്ക് നിത്യജീവൻ്റെ പ്രത്യാശ നൽകിയിരിക്കുന്നതുകൊണ്ട് ഞങ്ങൾ നിന്നെ മഹത്വപ്പെടുത്തുന്നു.
കര്‍ത്താവേ, നിൻ്റെ വിജയത്തിന് ഞങ്ങളെ അവകാശികളും നിൻ്റെ പുനരുത്ഥാനത്തിന് ഞങ്ങളെ പങ്കുകാരുമാക്കിയിരിക്കയാൽ, ലോകത്തിന് കൊടുക്കുവാനോ, എടുക്കുവാനോ, കഴിയാത്ത നിൻ്റെ സമാധാനം കൊണ്ട്, സകല ബുദ്ധിയേയും കവിയുന്ന ദൈവീകസമാധാനം കൊണ്ടുതന്നെ, ഞങ്ങളെ ആശ്വസിപ്പിക്കേണമേ. പ്രത്യേകമായി സങ്കടത്തിലിരിക്കുന്ന ഈ പ്രിയപ്പെട്ട കുടുംബത്തിലുള്ള എല്ലാവരെയും സ്വര്‍ഗ്ഗീയമായ പ്രത്യാശകൊണ്ട് ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യേണമേ. നിരാശയും അവിശ്വാസവും ഞങ്ങളിൽനിന്ന് ദൂരീകരിക്കേണമേ. കര്‍ത്താവേ, ദുഃഖത്തിലും ഞെരുക്കത്തിലുമിരിക്കുന്ന എല്ലാവരെയും ഞങ്ങൾ ഓര്‍ക്കുന്നു. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും നീ ഏറ്റവും നല്ല സഹായകനാകുന്നുവല്ലോ. നിൻ്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുവാനും നിൻ്റെ വചനം മുറുകെപ്പിടിച്ചുകൊള്ളുവാനും ഞങ്ങളെ ശക്തികരിക്കേണമേ. നിൻ്റെ വിശുദ്ധ സഭയിലെ അംഗങ്ങൾക്കു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിൻ്റെ വിശുദ്ധന്മാർക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന ഭാഗ്യാവസ്ഥയോർത്തു ഞങ്ങൾ ആനന്ദിക്കുന്നു.
കര്‍ത്താവേ നിൻ്റെ രണ്ടാമത്തെ വരവിങ്കൽ, മഹത്വത്തോടുകൂടെ നീ പ്രത്യക്ഷനാകുകയും, ഭൂതലത്തെ നീതിയായി ന്യായം വിധിക്കുകയും ഓരോരുത്തനും, അവനവൻ്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകുകയും ചെയ്യുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടുകളോടുകൂടെ നിൻ്റെ വലത്തുഭാഗത്തുള്ള നില്പിനു ഞങ്ങളെയും യോഗ്യരാക്കിത്തീര്ക്കേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, സ്തുതിയും സ്തോത്രവും എല്ലായ്പോഴും നിനക്കു സമർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യുമാറാകേണമേ.

103-ാം സങ്കീർത്തനത്തിൽനിന്ന്
പ:
എൻ മനമേ, യഹോവയെ വാഴ്ത്തുക;എൻ്റെ സർവാന്തരംഗവുമേ, അവൻ്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
ജ:
എൻ മനമേ, യഹോവയെ വാഴ്ത്തുക;അവൻ്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
പ:
അവൻ നിൻ്റെ അകൃത്യമൊക്കെയും മോചിക്കുന്നു;നിൻ്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു;
ജ:
അവൻ നിൻ്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
പ:
നിൻ്റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവൻ നിൻ്റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു.
ജ:
യഹോവ സകല പീഡിതമാര്ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
പ:
അവൻ തൻ്റെ വഴികളെ മോശെയയും തൻ്റെ പ്രവൃത്തികളെ യിസ്രായേൽ മക്കളെയും അറിയിച്ചു.
ജ:
യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു, ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
പ:
അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
ജ:
അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
പ:
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവൻ്റെ ദയ അവൻ്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
ജ:
ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
പ:
അപ്പനു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തൻ്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
ജ:
അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു.
പ:
മനുഷ്യൻ്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂ പോലെ അവൻ പൂക്കുന്നു.
ജ:
കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു;അതിൻ്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
പ:
യഹോവയുടെ ദയയോ എന്നും എന്നേക്കും അവൻ്റെ ഭക്തന്മാര്ക്കും, അവൻ്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
ജ:
അവൻ്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവൻ്റെ കല്പനകളെ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
പ:
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ജ:
ആദിമുതൽ എന്നെന്നേയ്ക്കും തന്നെ. ആമേൻ.
പ:
സകല സൃഷ്ടികളും അവയുടെ സ്ഥാനത്തുനിന്നു അഴിഞ്ഞുപോകുന്ന ദിവസം വരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശിക്കാതവണ്ണം മാഞ്ഞുപോകുന്നു. സൃഷ്ടാവിൻ്റെ കല്പനയാൽ ലോകം അവസാനത്തിങ്കലേക്കു അടുക്കുന്നു. കല്ലറകൾ ഇളക്കത്തോടുകൂടെ തുറക്കപ്പെടുന്നു. അവയിലുള്ള മരിച്ചവർ ഉയിര്‍ത്തെഴുന്നേറ്റു നീതിയും സത്യമുള്ളതും, തെറ്റിപ്പോകാത്തതുമായ ന്യായവിധിയിൽ തങ്ങളുടെ പ്രതിഫലം പ്രാപിക്കുവാൻ ന്യായസ്ഥലത്തേക്കു ഒരുങ്ങി ചെല്ലുകയും ചെയ്യുന്നു.
ജ:
ആമേൻ.
പ:
തൻ്റെ മഹത്വത്തിൻ്റെ ശ്രേഷ്ഠതയിൽ സ്വർലോകസേനകൾ ഭ്രമിക്കുകയും, തൻ്റെ മുഖതേജസ്സിൽ ദേവദൂതന്മാർ വിസ്മയിച്ചുപോകുകയും ചെയ്യത്തക്കവണ്ണമുള്ള നീതിസൂര്യനും തൻ്റെ സാന്നിധ്യംകൊണ്ട് അന്ധകാരത്തെ പ്രകാശമാക്കുകയും ചെയ്യുന്ന സാക്ഷാൽ പ്രകാശവും തൻ്റെ ശബ്ദത്താൽ മരിച്ചവരെ ഉയിർപ്പിക്കുകയും തൻ്റെ ഇഷ്ടത്താൽ നിദ്രപ്രാപിച്ചവരെ ഉണർത്തുകയും ചെയ്യുന്ന ജീവനുള്ളവനും, ജീവിപ്പിക്കുന്നവനും, ജീവനുള്ളവരുടെയും മരിച്ചവരുടെയും ന്യായധിപതിയുമായ മശിഹാ തമ്പുരാന് ശവശംസ്ക്കാരശുശ്രൂഷയുടെ ഈ നേരത്തും നമ്മുടെ ആയുസ്സിൻ്റെ നാളുകളൊക്കെയും സ്തുതിയും ബഹുമാനവും വന്ദനവും യോഗ്യമായിരിക്കുന്നു.
ജ:
ആമേൻ.
പ:
നിത്യപിതാവായ ദൈവത്തിൻ്റെ ശക്തിയും ജ്ഞാനുമാകുന്ന മശിഹാതമ്പുരാനേ, നീ സകലസൃഷ്ടികളുടെയും സൃഷ്ടാവും, ജീവദാതാവും ജീവനോടിരിക്കുന്നവരുടെ ദൈവവും, മരിച്ചവരുടെ സാക്ഷാൽ പുനരുത്ഥാനവുമാകുന്നു എന്നു ഞങ്ങൾ അറിഞ്ഞും വിശ്വസിച്ചിരിക്കുന്നു. നാശത്തിലും ക്ഷയത്തിലും വീണുപോയ ഞങ്ങളെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാൻ നീ മനുഷ്യനായി തീർന്നു. നിൻ്റെ ക്രൂശുമരണത്താലും ഉയർത്തെഴുന്നേൽപിനാലും മരണത്തിൻ്റെ അധികാരത്തെ നീ തകർത്തു; പുതുജീവനെയും ഉയർത്തെഴുന്നേൽപനെയും ഞങ്ങൾക്ക് നീ ദാനം ചെയ്തു. ഉയർപ്പിൻ ജീവൻ്റെ പുതുക്കത്തിലും ദൈവാത്മാവിൻ്റെ ശക്തിയിലും സമൃദ്ധിയായ ജീവൻ്റെ അനുഭവത്തിലും ദിനംതോറും നിന്നെ സാക്ഷിച്ചു ജീവിക്കുവാൻ ഞങ്ങള്‍ക്കു കൃപ നൽകൂമാറാകേണമേ.
ജ:
ആമേൻ.
പ:
കാരുണ്യവാനായ കർത്താവേ, കൃപ നിറഞ്ഞ ദൈവമേ, ഈ സമയത്ത് വിലപിച്ചും ദുഃഖിച്ചുമിരിക്കുന്ന ഞങ്ങളെ എല്ലാവരെയും ആശ്വസിപ്പിച്ച് പരിപാകതയുള്ള നടപടികളിലും വിശുദ്ധപാതകളിലും നടത്തി ശക്തികരിക്കേണമേ. ഈ ലോകത്തിൽ പാപം കൂടാതെ ഞങ്ങളെ കാത്തുകൊള്ളേണമേ. നിൻ്റെ കൃപയുടെ ചിറകിൻകീഴിൽ ഞങ്ങളെ മറച്ചു ദുഃഖവും അതിവേദനയുമില്ലാത്ത സന്തോഷങ്ങളുടെ വാസസ്ഥലമായി നിൻ്റെ സന്നിധിയിലേക്ക് ഞങ്ങളെ അടുപ്പിക്കേണമേ. കർത്താവേ, നിൻ്റെ രണ്ടാമത്തെ വരവിങ്കൽ ലജ്ജിക്കാത്ത മുഖത്തോടുകൂടെ നിന്നെ എതിരേല്പാൻ ഞങ്ങളെ യോഗ്യരാക്കേണമേ. നിനക്കും നിൻ്റെ പിതാവിനും നിൻ്റെ പരിശുദ്ധാത്മാവിനും ഞങ്ങൾ സ്തുതിയും സ്തോത്രവും കരേറ്റുവാനായിട്ടുതന്നെ.
ജ:
ആമേൻ.
പ:
മനസ്സലിവുള്ള കർത്താവേ, നിൻ്റെ സന്നിധിയിൽ പാപമോചനവും, നിൻ്റെ അടുക്കൽ ഏറിയ വീണ്ടെടുപ്പും ഉള്ളതിനാൽ അറിഞ്ഞു അറിയാതെയും, മനസ്സോടും മനസ്സു കൂടാതെയും ഞങ്ങൾ ചെയ്തുപോയ സകല ലംഘനങ്ങളും പാപങ്ങളും കരുണയുള്ള പിതാവിനെപ്പോലെ പരിഹരിച്ചു ക്ഷമിക്കേണമേ. നീ ഞങ്ങളെ വിളിപ്പാൻ ഇഷ്ടപ്പെടുമ്പോൾ നിൻ്റെ അനുഗ്രഹങ്ങൾ മൂലം, നിന്നാൽ കൈക്കൊള്ളപ്പെടത്തക്കവണ്ണം യാത്ര ചെയ്യുവാൻ ഞങ്ങളെ ഒരുക്കേണമേ. നിൻ്റെ മനുഷ്യസ്നേഹത്തിനൊത്തവണ്ണം ഇവിടെയുള്ള ജീവിതത്തിൽ ഞങ്ങൾ നിനക്കു സ്തുതിപാടുകയും ചെയ്യുമാറാകേണമേ.
ജ:
ആമേൻ.
ഗീതം
പ:
വരുമേ യേശു ഉണർന്നിരിപ്പിൻ-വരുമേ വേഗം
പെരും കാഹളം ധ്വനിച്ചീടുമപ്പോൾ -അരുളപ്പാടാലെ
നിരനിരയായി മരിച്ചവരുയിർത്തുടുമേ
അരിഗണങ്ങളും ഉരുകും മനസ്സിൽ
വീര്യപ്രതാപത്തോടെ വരുമേ, വിധി നാഥൻ
പാരിടത്തിൽ ബഹുകൂട്ടം പാരം ദുഃഖിക്കും
ഹല്ലേലൂയ്യാ-ഉ-ഹല്ലേലൂയ്യാ
വാനം ഭൂവനം കിടുകിടുങ്ങും-മനുവേൽ വരവിങ്കൽ
ഹീനതയോടു ചേർന്നവരും നിനവിൽ കലങ്ങീടും
അൻപുള്ളോരു-തമ്പുരാൻ തന്നെ
നമ്പിടുവോർക്കു-ഇമ്പം നേരിടുമേ
ദുഷ്ടർ കലങ്ങും തിരുമുമ്പിൽ ശിഷ്ടന്മാർ തെളിയും
ശിഷ്ടന്മാരിൽ നിന്നുടനെ-ദുഷ്ടരെ വേർപെടുത്തി
നീതിയിൻനാഥൻ-കഷ്ടതയിൽ തള്ളും
നാഥാ അനുഗ്രഹിച്ചെങ്ങളെ തുണച്ചീടേണമേ

തൻ്റെ സ്നേഹത്താൽ വരികയും, തൻ്റെ മരണത്താൽ നമ്മെ വീണ്ടെടുക്കുകയും ചെയ്തവനും, വീണ്ടും വന്നു ആദാമിൻ സന്താനങ്ങളെ ഉയർത്തെഴുന്നേല്പിപ്പാനും, അവരെ മഹത്വത്തിൻ്റെ വെള്ളനിലയങ്കി ധരിപ്പിപ്പാനുമിരിക്കുന്ന ജയവീരനാകുന്ന നമ്മുടെ രാജാവായ യേശുവിനെ നാം സ്തോത്രം ചെയ്തു വന്ദിക്കണം.
ജ:
ഓരോരുത്തനു അവനവൻ്റെ പ്രവർത്തിക്കു തക്കവണ്ണം പ്രതിഫലം നൽകാൻ രാജപുത്രൻ അന്ത്യനാളിൽ എഴുന്നള്ളുന്നു.
ഗീതം
പ:
പാപം ചെയ്തടിയാർ, കുറവുള്ളവരായി
അറിയുന്നുതിതു ഞങ്ങൾ-അലിവുനിറഞ്ഞോനേ
ദയവേറുന്നോൻ നീ-നിന്നനുഗ്രഹത്തിനായ്
കാത്തിടുന്നെങ്ങൾ-കൃപ തോന്നിടണമേ
വിശുദ്ധർ സ്വർഗ്ഗഭാഗ്യം കൈക്കൊണ്ടീടുന്നു
ഒടുവിൽ മണവറയിൽ ആയവർ പൂകിടും
തന്നെത്താനർപ്പിച്ചു-ബലിയായി തീർന്നോനെ
നിന്നുടെ രൂധിരത്തിൽ കഴുകേണമെങ്ങളെ നീ
ഉന്നതമണവാളൻ വിളിക്കും നേരത്തു
ഒരുങ്ങിയിരിക്കുന്നോർ-ആനന്ദിച്ചിടും
മഹത്വം നാഥനും ബഹുമതി താതനും
വന്ദനവും സ്തുതിയും-വിശുദ്ധ റൂഹായ്ക്കും
അറിയുന്നുതിതു ഞങ്ങൾ-അലിവുനിറഞ്ഞോനേ
ദയവേറുന്നോൻ നീ-നിന്നനുഗ്രഹത്തിനായ്
കാത്തിടുന്നെങ്ങൾ-കൃപ തോന്നിടണമേ
വിശുദ്ധർ സ്വർഗ്ഗഭാഗ്യം കൈക്കൊണ്ടീടുന്നു
ഒടുവിൽ മണവറയിൽ ആയവർ പൂകിടും
തന്നെത്താനർപ്പിച്ചു-ബലിയായി തീർന്നോനെ
നിന്നുടെ രൂധിരത്തിൽ കഴുകേണമെങ്ങളെ നീ
ഉന്നതമണവാളൻ വിളിക്കും നേരത്തു
ഒരുങ്ങിയിരിക്കുന്നോർ-ആനന്ദിച്ചിടും
മഹത്വം നാഥനും ബഹുമതി താതനും
വന്ദനവും സ്തുതിയും-വിശുദ്ധ റൂഹായ്ക്കും
അല്ലെങ്കിൽ
പ:
ഇരുലോകങ്ങളിലും ഞങ്ങൾ-നിനക്കുള്ളവരാകുന്നല്ലോ
ഇഹത്തിലും പരത്തിലും നീ- ഈ ഞങ്ങളെ അനുഗ്രഹിക്ക
ഞങ്ങളെ സൃഷ്ടിച്ച നിൻ്റെ സ്നേഹം തികവുള്ളതത്രെ.
നീ ഞങ്ങളെ ജീവിപ്പിച്ചാൽ-ഞങ്ങൾ നാശം കാണുകയില്ല
ജീവിതത്തിൽ ഓരോരുത്തൻ ചെയ്തിട്ടുള്ള പ്രവർത്തിക്കു
തക്കവണ്ണം എല്ലാവർക്കും പ്രതിഫലം നൽകും നാഥൻ
കർത്താവേ നീ ആ നേരത്തിൽ ഞങ്ങളുടെ കുറ്റങ്ങളെ-ഏതുമേ
നീ ഓർത്തീടാതെ ഈ ഞങ്ങളെ അനുഗ്രഹിക്ക
താതനാകും ദൈവത്തിനും മഹത്വവും തൻ സുതനും
പരിശുദ്ധറൂഹാക്കും സ്തുതിയും എന്നെന്നേക്കും, ആമ്മീനാമ്മീൻ

ഉന്നതത്തിൽനിന്ന് ഇറങ്ങിവന്നു മരിക്കുകയും മരണത്തെ കൊല്ലുകയും ചെയ്ത ശക്തിയായ തനിക്കു സ്തുതി. മരണദിവസം കൈപ്പുള്ള ദിവസമാകുന്നു. അതു കരച്ചിലിൻ്റെ യും സങ്കടത്തിൻ്റെയും ദിവസമാകുന്നു.
ജ:
കർത്താവേ, നീ ഞങ്ങളെ ആശ്വസിപ്പിക്കേണമേ.
പ:
സഹോദരൻ രക്ഷിക്കുന്നില്ല; സ്നേഹിതൻ സഹായിക്കുന്നുമില്ല എന്നുള്ള പ്രവാചകൻ്റെ വചനം പ്രവൃത്തിയാൽ നിവൃത്തിയായി.
ജ:
കർത്താവേ, നീ ഞങ്ങളെ സഹായിക്കേണമേ.
പ:
കർത്താവേ, മരിച്ചവർ നിന്നാൽ ജീവിക്കുകയും മൃതന്മാർ ഉയർത്തെഴുന്നേൽക്കുകയും രാജ്യം അവകാശമാക്കി സ്തുതി പാടുകയും ചെയ്യുന്നതാകകൊണ്ട് എല്ലാ നാവുകളിൽ നിന്നും നിനക്കു സ്തുതി.
ജ:
ആമേൻ
ലേഖനം വായിക്കുന്നു
ശുശ്രു:
അപ്പൊസ്തലനായ വിശുദ്ധ പൗലോസ് തെസ്സലോനിക്യർക്കു എഴുതിയ ഒന്നാം ലേഖനം 4-ാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങൾ
സഹോദരന്മാരെ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിനു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെ തന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും. കര്‍ത്താവിൻ്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കു മുമ്പാകയില്ല എന്നു ഞങ്ങള്‍ കര്‍ത്താവിൻ്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കര്‍ത്താവാകുന്നു താൻ ഗംഭീരനാദത്തോടും പ്രധാനദൂതൻ്റെ ശബ്ദത്തോടും ദൈവത്തിൻ്റെ കാഹളത്തോടുംകൂടെ സ്വര്‍ഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചു കൊൾവിൻ.

സുവിശേഷം
പ:
നമുക്കെല്ലാവർക്കും സമാധാനം ഉണ്ടായിരിക്കട്ടെ.
ജ:
ആമേൻ
പ:
ലോകത്തിനു ജീവനും രക്ഷയും പ്രസംഗിക്കുന്ന വി.യോഹന്നാൻ അപ്പൊസ്തലൻ എഴുതിയ ജീവൻ നൽകുന്ന പ്രസംഗമായ നമ്മുടെ കർത്താവ് യേശുശിഹായുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 19-ാം വാക്യം മുതൽ 29-ാം വാക്യം വരെ.
ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നത് എല്ലാം പുത്രനും അവ്വണ്ണംതന്നെ ചെയ്യുന്നു. പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറ് ഇവയിൽ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും. പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ അവൻ പുത്രനും തന്നിൽത്തന്നെ ജീവനുള്ളവൻ ആകുമാറ് വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന് അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും, പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.

യോഹന്നാൻ 11:23-27
പ:
യേശു അവളോട്: നിൻ്റെ സഹോദരൻ ഉയർത്തെഴുന്നേൽക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയർത്തെഴുന്നേൽക്കും എന്നു ഞാൻ അറിയുന്നു. എന്നു പറഞ്ഞു. യേശു അവളോട് ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്ന് ഉത്തരം പറഞ്ഞു. അവൾ അവനോടു ഉവ്വ്, കർത്താവേ ലോകത്തിൽ വരുവാൻ ഉള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു പോയി തൻ്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്: നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. അവൾ കേട്ടുടനെ എഴുന്നേറ്റു അവൻ്റെ അടുക്കൽ വന്നു.
പ:
നമുക്കെല്ലാവർക്കും സമാധാനം ഉണ്ടായിരിക്കട്ടെ.
ജ:
ആമേൻ
ഇവിടെ സമയോചിതമായി പ്രസംഗിക്കാം
അതിനുശേഷം ഒരു പ്രാർത്ഥന
അതിനുശേഷം മൃതശരീരം സെമിത്തേരിയിലേക്ക് ശാന്തമായി കൊണ്ടുപോകുന്നു.
അതിനുശേഷം ഒരു പ്രാർത്ഥന
അതിനുശേഷം മൃതശരീരം സെമിത്തേരിയിലേക്ക് ശാന്തമായി കൊണ്ടുപോകുന്നു.
പ:
മനസ്സോടെ മരണം പ്രാപിച്ചുയർപ്പിൻ
പ്രത്യാശ-തന്ന-നാഥാ-സ്തോത്രം
മേലുള്ള-യെരുശ-ലേമിൽ-നിന്മുൻ
നിൽപ്പാൻ നീ-ഞങ്ങളെ യോഗ്യരാക്ക
കർത്താവേ-തിരുമുന്നടിയാർ ചെയ്ത
അകൃത്യങ്ങൾ-പോക്കി-ക്ഷമിച്ചിടണേമെ
തിരുമുമ്പിൽ-നിന്നു തള്ളാ-തെങ്ങളെ
നരകത്തിൽ-നിന്നു രക്ഷിക്കണമെ
സോദരരെ-നിങ്ങൾ മറക്കാ-തെ മരണ<സമയമോ-ർത്തുകൊൾവിൻ മണ്ണെ-ത്ര നാം
ഉയിർപ്പും ജീവനും നീയാകയാലെ
അവരോടു കൂടെ-സ്തുതി പാടുമെങ്ങൾ
നിനക്കും താ-തനും വിശുദ്ധ-റൂഹാക്കും
എന്നനേ-ക്കും സ്തോത്രം-ആമ്മേനാമ്മേൻ

*മൃതശരീരം മുഖം മൂടിയശേഷം*
പ:
ഹാ! എന്തുഖേദം ഈ കാഴ്ച അതിദുഃഖം
ചിന്തയിലേറ്റം വെന്തുരുകും സോദരരേ
എന്നിങ്ങനെ മർത്യകുലം മൃത്യു അനുഭവിച്ചിടുന്നു
ചന്തമേറും മേനിയാകെ ചീഞ്ഞളിഞ്ഞു ദ്രവിച്ചിടുന്നു
ഏദൻതോട്ടത്തിൽ ആദം തിന്നൊരു കനിയാൽ
നാശം വന്നീ ഭൂതലേ മാനുഷർക്കു
കൽപനയിൻ ലംഘനത്താൽ ഇപ്പരുഷയ്ക്കീവണ്ണം
ഖേദം രോഗം മരണം മേദിനിയിൽ വന്നിതയ്യോ
പാപം ചെയ്തോരാം ഹവ്വാ ഇവർമേൽ
കോപം വന്നു ദൈവത്തിങ്കൽനിന്നു
പാപവും ശാപവും നാശവുമധികരിച്ചു
പാപികളായ് മർത്യകാലം ശാപമക്കൾ ആയിത്തീർന്നു
മാനിച്ചവനെ മണ്ണിലേക്കയയ്ക്കുന്നു
സ്നേഹിച്ചവനെ ശോകത്തോടടക്കുന്നു
സ്നേഹിതർ ബന്ധുക്കളെല്ലാമാകെ മുറയിടുന്നു
പുഴിക്കും പുഴുവിനും ഇരയാവാനായക്കുന്നു
സ്നേഹം നിറഞ്ഞ യേശുവേ നിന്നാഗമനം
ദാഹത്തോടെ കാത്തിരിക്കുന്നു ഞങ്ങൾ
ലോകത്തിൽ ഞങ്ങളെ ദോഷമന്യേ കാത്തു
ഖേദമുളളവരെ നീ മോദിപ്പിച്ചീടണമെ
നാഥാ നിൻ്റെ വരവിങ്കൽ ഞങ്ങൾക്കു
താതാ തരിക സന്തോഷം മോക്ഷവും
എന്നേക്കും ഞങ്ങൾ നിൻ്റെ തിരുമുമ്പിൽ
ആനന്ദിച്ചാലേലുയ്യാ
പാടിസ്തുതിച്ചിടുവാൻ കൃപയരുൾക

(പട്ടക്കാരൻ ഈ വാചകം ചൊല്ലിക്കൊണ്ടു മൃതശരീരത്തിൽ മണ്ണീടുന്നു)
പ:
നീ മണ്ണാകുന്നു; നീ മണ്ണിലേക്ക് തിരികെച്ചേരുമെന്ന് ഞങ്ങളുടെ വർഗ്ഗത്തെക്കുറിച്ച് അരുളിച്ചെയ്തവനായ ദൈവമേ, ഒടുവിലത്തെ ദിവസത്തിൽ നിത്യജീവനായി ഉയർത്തെഴുന്നേൽക്കുമെന്നുള്ള പ്രത്യാശയോടെ ഈ ശരീരം ഞങ്ങൾ മണ്ണിലേക്ക് ഏൽപ്പിക്കുന്നു.
ജ:
ആമേൻ
പ:
എൻ്റെ സഹോദരന്മാരെ, ഇതാകുന്നു നമ്മുടെ ഐഹികവാസത്തിൻ്റെ അവസാനമെങ്കിൽ രാജാക്കന്മാരും പ്രഭുക്കന്മാരും പൊന്നിനെ ശേഖരിക്കുന്നത് എന്തിന്? - ഇതാകുന്നു നമ്മുടെ ജഡികസുഖങ്ങളുടെ അവസാനമെങ്കിൽ സൗന്ദര്യമുള്ളവർ തങ്ങളുടെ സൗന്ദര്യത്തിൽ ആഹ്ളാദിക്കുന്നത് എന്തിന്? ഇതാകുന്നു നമ്മുടെ ഭൗതികാനുഗ്രഹങ്ങളുടെ അവസാനമെങ്കിൽ, ധനവാന്മാർ തങ്ങളുടെ ധനത്തെപ്പറ്റി അഹങ്കരിക്കുന്നത് എന്തിന്? ഇതാകുന്നു നമ്മുടെ ലൗകികജ്ഞാനത്തിൻ്റെ അവസാനമെങ്കിൽ വിദ്വാന്മാർ തങ്ങളുടെ വിദ്യയിൽ പുകഴ്ന്നതെന്തിന്? ജ്ഞാനികൾ തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുന്നതെന്തിന്? ഇതാകുന്നു നമ്മുടെ പ്രതാപത്തിൻ്റെ അവസാനമെങ്കിൽ അധികാരികൾ തങ്ങളുടെ ശക്തിയിൽ നിഗളിക്കുന്നത് എന്തിന്? ഇതാകുന്നു നമ്മുടെ ശരീരബലത്തിൻ്റെ അവസാനമെങ്കിൽ, യൗവ്വനക്കാർ തങ്ങളുടെ സാമർത്ഥ്യത്തിൽ പുകഴ്ന്നതും എന്തിന്?
മനുഷ്യൻ താൽക്കാലികനാകുന്നു; അവൻ്റെ ദിവസങ്ങൾ ആവി പോലെ മാഞ്ഞു പോകുന്നു; വയലിലെ പുഷ്പം പോലെ പൂത്തു വാടിപ്പോകുന്നു എന്ന് ദൈവീക സംഗീതക്കാരനായ ദാവീദ് തൻ്റെ കിന്നരങ്ങളിൽ പാടിയിരിക്കുന്നു. എന്നാലോ, “ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും, ഈ മർത്ത്യമായത് അമർത്വത്തെയും ധരിക്കണം. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്ത്യമായത് അമർത്വത്തെയും ധരിക്കുമ്പോൾ മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം പൂർത്തിയാകും. ഹാ! മരണമേ, നിൻ്റെ ജയം എവിടെ? ഹേ മരണമേ, നിൻ്റെ വിഷമുള്ള് എവിടെ? “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദൈവത്തിനു സ്തോത്രം.” ഇതു നിമിത്തമായി മരിച്ചവരെ ഉയിർപ്പിക്കുന്നവനേ നിനക്കു സ്തുതി. സകലത്തിൻ്റെയും ഉടയവനായ ദൈവത്തിനു സ്തുതി.

*ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ജ:
*ദൈവമേ നിനക്ക് സ്തുതി
*(ഇപ്രകാരം മൂന്നു പ്രാവശ്യം ചൊല്ലണം)
അതിനുശേഷം
നിഖ്യാ വിശ്വാസപ്രമാണം
പ:
പിതാവായ-സർവ്വശക്തനായ...
ജ:
ആകാശത്തിൻ്റെയും ഭൂമിയുടേയും - കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ - സകലത്തിൻ്റെയും സൃഷ്ടാവായ -സത്യ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
പ:
ദൈവത്തിൻ്റെ ഏകപുത്രനും...
ജ:
സർവ്വലോകങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനും - പ്രകാശത്തിൽ നിന്നുള്ള പ്രകാശവും - സത്യ ദൈവത്തിൽ നിന്നുള്ള സത്യ ദൈവവും - ജനിച്ചവനും, സൃഷ്ടിയല്ലാത്തവനും,- തത്വത്തിൽ പിതാവിനോട് ഏകത്വമുള്ളവനും - സകല സൃഷ്ടിക്കും മുഖാന്തരമായവനും - മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി - സ്വർഗ്ഗത്തിൽ നിന്നിറങ്ങി, പരിശുദ്ധാത്മാവിനാൽ കന്യക മറിയാമിൽ നിന്ന് - ശരീരം ധരിച്ച് മനുഷ്യനായി - പൊന്തിയോസ് പീലാത്തോസിൻ്റെ നാളുകളിൽ, ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട് - കഷ്ടതയനുഭവിച്ച് മരിച്ച് അടക്കപ്പെട്ട് - തിരുഹിതപ്രകാരം മൂന്നാം ദിവസം ഉയിർത്തെഴുന്നേററ് - സ്വർഗ്ഗത്തിലേക്ക് കരേറി - തൻ്റെ പിതാവിൻ്റെ വലത്തുഭാഗത്തിരിക്കുന്നവനും - അവസാനമില്ലാത്ത രാജ്യത്വമുള്ളവനും - ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും വിധിപ്പാൻ, തൻ്റെ മഹാപ്രഭാവത്തേടെ ഇനിയും വരുവാനിരിക്കുന്നവനുമായ, യേശു മശിഹാ ആയ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.
പ:
സകലത്തേയും ജീവിപ്പിക്കുന്ന കർത്താവും...
ജ:
പിതാവിൽ നിന്നു പുറപ്പെട്ട് - പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും - പ്രവാചകന്മാരും അപ്പോസ്തലന്മാരും മുഖാന്തരം സംസാരിച്ചവനുമായ - ജീവനും വിശുദ്ധിയുമുള്ള ഏക ആത്മാവിലും - സാർവത്രികവും അപ്പൊസ്തോലികവുമായ - ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.
പ:
പാപമോചനത്തിനുള്ള സ്നാനം...
ജ:
ഒന്നുമാത്രമെന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ് - മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനും - വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനും - ഞങ്ങൾ നോക്കിപ്പാർക്കുകയും ചെയ്യുന്നു. ആമേൻ
സമാപന പ്രാർത്ഥന
പ:
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
ജ:
നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിൻ്റെ രാജ്യം വരേണമേ; നിൻ്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ - ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ - ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ; രാജ്യവും ശക്തിയും മഹത്വവും - എന്നേക്കും നിനക്കുള്ളതല്ലോ. ആമേൻ.
ആശീർവ്വാദം
പ:
ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിനാൽ നിങ്ങൾ എല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാകുന്നു. ആത്മീയമായ ഈ ശുശ്രൂഷയിൽ ഞങ്ങളോടുകൂടെ ഒരൂങ്ങിവന്ന് സംബന്ധിച്ചിട്ടുള്ള എല്ലാവരെയും ദൈവമായ കർത്താവ് അനുഗ്രഹിച്ചു ശുദ്ധീകരിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം ബലഹീനതയും കുറവുമുള്ള നമ്മുടെ പ്രാർത്ഥനകൾ ഉന്നതമായ തൻ്റെ സിംഹാസനത്തിനു മുൻപാകെ കേൾക്കുകയും കൈക്കൊള്ളുകയും ചെയ്യുമാറാകട്ടെ.
ജ:
ആമേൻ
```